തൃക്കരിപ്പൂർ പോളിടെക്‌നിക്ക് കോളേജിൽ ഇന്നും നാളെയും സ്‌പോട്ട് അഡ്മിഷൻ
തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം. ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് നവംബര്‍ 18, 19 തീയതികളില്‍ മുന്നാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ നടക്കും. 18 ന് കമ്പ്യൂട്ടര്‍, ഇലക്‌ട്രോണിക്‌സ്, ബയോമെഡിക്കല്‍ എന്നീ വിഷയങ്ങളിലേക്കും 19 ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് വിഷയങ്ങളിലേക്കുമാണ് പ്രവേശനം നടക്കുക. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 8.30 മുതല്‍ 10.30 വരെ കോളേജില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ അഡ്മിഷന്‍ സ്ലിപ്പ്, ഫീ രശീത്, പിടിഎ ഫണ്ട് എന്നിവ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org, www.gptctrikaripur.in, ഫോണ്‍: 04672211400, 9946457866, 9497644788
No comments