Breaking News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബളാലിലെ വയോധികയ്ക്ക് ധനസഹായവും ഭക്ഷ്യധാന്യ കിറ്റും എത്തിച്ച് നൽകി അരിങ്കല്ല് ഇന്ദിരാജി കൂട്ടായ്മ


ബളാൽ: വാഹന അപകടത്തിൽ ഗുരുതര പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന വിധവയും വയോധികയുമായ ബളാലിലെ മാധവിയമ്മക്ക് കൈത്താങ്ങായി ഇന്ദിരാജി കൂട്ടായ്മ. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള അരിങ്കല്ല് ഇന്ദിരാജി വാട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച ധനസഹായവും ഭക്ഷ്യധാന്യ കിറ്റും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം മാധവിയമ്മയുടെ വീട്ടിലെത്തി കൈമാറി. യോഗത്തിൽ വാർഡ് മെമ്പർ പി.പത്മാവതി, സുരേന്ദ്രൻ അരീങ്കല്ല്, വി.എം ശിഹാബ് ,രഞ്ജിത്ത് കുമാർ ആർ.ടി, കെ മാധവൻ നായർ , പി. രാഘവൻ ,കെ ടി തോമസ്, ടിജോ കപ്പലുമാക്കൽ. ബഷീർ ബളാൽ തുടങ്ങിയവർ സംബന്ധിച്ചു.

No comments