വികസന പ്രവർത്തനങ്ങൾ നാടിന് സമർപ്പിച്ച് ഭരണസമിതിയുടെ ഒന്നാം വാർഷികം അവിസ്മരണീയമാക്കി ബളാൽ ഗ്രാമപഞ്ചായത്ത്
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിന്റെ പുതിയഭരണസമിതിയുടെ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു..
ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്‌പ്പാർച്ചനടത്തി യാണ് അംഗങ്ങൾ ഓഫീസൽ കയറിയത്.
ഒന്നാം വാർഷികദിനത്തിൽ കേക്ക് മുറിച്ചു നൽകി മധുരവും പങ്കുവെച്ചു. കൂടാതെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ കുഴിങ്ങാട്ടെ അബ്ദുൾ ഖാദറിൻ്റെ വീട്ടിൽ പുത്തരി സദ്യയിലും പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് അടക്കമുള്ള അംഗങ്ങൾ പങ്കെടുത്തു.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത്തിനായി പഞ്ചായത്തിലെ പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 160പേർക്ക് കുടിവെള്ള സംഭരണടാങ്കും കൈമാറി.
നാട്ടക്കൽ മോതിരകുന്ന് കോൺ ക്രീറ്റ് റോഡും ഒന്നാം വാർഷികദിനത്തിൽ ഗതാഗതത്തിനായി തുറന്ന് കൊടുത്തു.
പഞ്ചായത്തിലെ ഒന്നാം വാർഡായ കുരുമാണം പട്ടിക ജാതി പട്ടിക വർഗ്ഗ കോളനിയിൽ കമൂണിറ്റി സെന്റർറും ഒന്നാം വാർഷിക ദിനത്തിൽ പഞ്ചായത്ത് കോളനി നിവാസിക്കൾക്ക് സമർപ്പിച്ചു.
ഒന്നാം വർഷ ആഘോഷ പരിപാടികൾ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ,ടി അബ്ദുൾ കാദർ. പി. പത്മാവതി,അംഗങ്ങളായ ദേവസ്യ തറപ്പേൽ, ജോസഫ് വർക്കി,പി. സി. രഘുനാഥൻനായർ,വിനു. കെ.ആർ,കെ. വിഷ്ണു, സന്ധ്യ ശിവൻ,ബിൻസി ജെയിൻ,മോൻസി ജോയി,ജെസ്സി ചാക്കോ, ശ്രീജ രാമചന്ദ്രൻ,എം. അജിത. എന്നിവർ പ്രസംഗിച്ചു.
No comments