സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തിയ വെള്ളരിക്കുണ്ട് പി.എച്ച്.സിയെ ബളാൽ ഗ്രാമപഞ്ചായത്ത് പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കൈമാറി
വെള്ളരിക്കുണ്ട്: ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തിയ വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം ബളാൽ ഗ്രാമപഞ്ചായത്ത് പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കൈമാറി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ മനീഷാ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പ്രസിഡണ്ട് എം.ലക്ഷ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി, മെമ്പർമാരായ അബ്ദുൽഖാദർ, ബിനു കെ ആർ, ബ്ലോക്ക് മെമ്പർ ഷോബി ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് സി ഫിലിപ്പ് എന്നിവർ സംസാരിച്ചു. ജോബി ഷൈബു നന്ദി പറഞ്ഞു.
No comments