Breaking News

വെള്ളരിക്കുണ്ട് പ്രസ്ഫോറം,YMCA ഭീമനടി വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവരുടെ സഹകരണത്തോടെ ബി.ഡി.കെ യും ജില്ലാശുപത്രിയും സംയുക്തമായി ഭീമനടിയിൽ രക്തദാന ക്യാമ്പ് നടത്തി


ഭീമനടി: വൈ.എം.സി.എ ഭീമനടിയും, വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റും, വെള്ളരിക്കുണ്ട് പ്രസ്സ് ഫോറവും സംയുക്തമായി ,ബ്ലഡ് ഡോണേഴ്സ് കേരളയുടേയും ജില്ലാ ആശുപത്രിയുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ഭീമനടി വ്യാപാരഭവനിൽ വച്ച് നടന്ന ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് പ്രസിഡൻ്റ് തോമസ് കാനാട്ട് ഉദ്ഘാടനം ചെയ്തു . ഭീമനടി വൈ.എം.സി എ പ്രസിഡൻറ് സഖറിയാസ് തേക്കുംകാട്ടിൽ അധ്യക്ഷം വഹിച്ചു.ഡോ. സൗമ്യ ആമുഖ പ്രഭാഷണം നടത്തി .ചടങ്ങിൽ വച്ച് 120 തവണ രക്തദാനം നടത്തിയ വെള്ളരിക്കുണ്ടിലെ ചുമട്ടുതൊഴിലാളി ബഷീർ അരീക്കോടനെ ആദരിച്ചു .ബ്ലഡ് ഡോണേഴ്സ് കേരള വെള്ളരിക്കുണ്ട് തലൂക്ക് പ്രസിഡൻ്റ് ഷോണി ജോസഫ് ,മേരി കുറ്റിയാനി എന്നിവർ പ്രസംഗിച്ചു . ഡാജി ഓടയ്ക്കൽ സ്വാഗതവും ചെറിയാൻ ഊത്തപ്പാറയ്ക്കൽ നന്ദിയും പറഞ്ഞു.

No comments