Breaking News

'പെരളം കമ്പല്ലൂർ പാവൽ ചിറ്റാരിക്കാൽ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ നടപടി വേണം': ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി

ചിറ്റാരിക്കാൽ: ടെൻഡർ എടുത്ത് മൂന്ന് വർഷം കഴിഞ്ഞിട്ടും റോഡ് നിർമാണം പൂർത്തിയാക്കത്തതിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകി. 2017ൽ എം രാജഗോപാലൻ എംഎൽഎ പ്രത്യേക തിൽപര്യം എടുത്താണ് വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച്  പെരളം - കമ്പല്ലൂർ - പാവൽ - ചിറ്റാരിക്കാൽ റോഡിന് പണം അനുവദിച്ചത്. ഒമ്പത് കിലോമീറ്റർ വരുന്ന റോഡ് രണ്ട് റീച്ചുകളായി 10 മീറ്റർ വീതിയിൽ 5.5മീറ്റർ മെക്കാഡം ടാറിങ് പൂർത്തിയാക്കാൻ 19 കോടി രപയാണ് അനുവദിച്ചത്.എന്നാൽ തുടക്കം മുതൽ ആശാസ്ത്രീയമായ നിർമ്മാണവും പ്രവർത്തിയിലെ  മെല്ലെപ്പോക്കും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ബസ് ഗതാഗതം ഉള്ള റോഡിൽ മാസങ്ങളോളമായി കാൽനടയാത്ര പോലും ദുരിതപൂർണമാണ്. കരാറുകാരനും ഉദ്യോഗസ്ഥരും ഗൗരവത്തോടെ ഈ പ്രവർത്തിയെ കാണാതായതോടെ നിരവധി പ്രതിഷേധങ്ങളും ഉണ്ടായി. പ്രശ്നത്തിൽ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ചിറ്റാരിക്കാൽ മേഖല കമ്മിറ്റി മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പരാതി പരിഗണിച്ച മന്ത്രി ആവശ്യമായ തുടർനടപടികൾ  സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയാതായി ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എൻ വി ശിവദാസൻ, കെ കെ ദിപിൻ, ടി വി ഷിഖിൻ, കെ വി വിശാൽ എന്നിവർ അറിയിച്ചു.

No comments