കൊവിഡ് വ്യാപനം; ഡല്‍ഹി കടുത്ത നിയന്ത്രണത്തിലേക്ക്, സ്‌കൂളുകളും കോളേജുകളും അടച്ചിടും
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍. ലെവല്‍ വണ്‍ നിയന്ത്രണങ്ങളാണ് ഡല്‍ഹിയിലേര്‍പ്പെടുത്തുന്നത്. അവശ്യ സര്‍വീസുകളൊഴികെയുളള എല്ലാ സേവനങ്ങളേയും നിയന്ത്രിക്കും. സ്‌കൂളുകളും കോളേജുകളും അടച്ചിടുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.
കടകള്‍ ഇടവിട്ട ദിവസങ്ങളില്‍ മാത്രമെ തുറക്കുകയൊളളു. സ്വിമ്മിങ് പൂള്‍, ജിം, തീയേറ്റര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജോലിക്കാര്‍ മാത്രമെ ജോലിക്ക് വരാന്‍ അനുവദിക്കാവൂ. ഹോട്ടലുകളില്‍ 50പേര്‍ക്കും മെട്രോ റെയിലില്‍ 50 ശതമാനം യാത്രക്കാര്‍ക്കുമാണ് പ്രവേശനമെന്നും കെജ്രിവാള്‍ അറിയിച്ചു. വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും 20 പേര്‍ക്ക് പങ്കെടുക്കാം.ഡല്‍ഹിയില്‍ 0.5 ശതമാനം പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ പെട്ടന്നാണ് വര്‍ധിച്ചത്. ഒമിക്രോണ്‍ ഭീതിയില്‍ ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ കര്‍ഫ്യൂ നിലവില്‍ വന്നിട്ടുണ്ട്.
രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. പുതുവല്‍സര ആഘോഷങ്ങള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ മൂലമുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഡല്‍ഹി സര്‍ക്കാര്‍ ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നത് നിരോധിച്ചിരുന്നു. എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്നായിരുന്നു ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചത്.
No comments