Breaking News

ലളിതകലാ അക്കാദമി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ചിത്രരചനാ പരിശീലന കളരി ഡിസം.31 ജനു.1 തീയ്യതികളിൽ മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ


ചിറ്റാരിക്കാൽ: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കേരളാ ലളിതകലാ അക്കാദമി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയുമായി ചേർന്ന് ഡിസംബർ 31 ജനുവരി 1 തീയ്യതികളിൽ മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽവച്ച് ചിത്രരചനാ പരിശീലന കളരി സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ഡിസംബർ 31 നു രാവിലെ 10 മണിക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പഞ്ചായത്ത് അംഗം പി.സി.രഘുനാഥൻ നായർ അധ്യക്ഷനാവും. സമാപന സമ്മേളനവും സർട്ടിഫിക്കറ്റുകളുടെ വിതരണവും 1 നു വൈകിട്ട് 3 മണിക്കു നടക്കുന്ന ചടങ്ങിൽ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിക്കും. പിടിഎ പ്രസിഡന്റ് സനോജ് മാത്യു ചടങ്ങിൽ അധ്യക്ഷനാവും. മാലോത്ത് കസബ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുമായി ചേർന്നു നടത്തുന്ന പരിശീലന കളരിയിൽ ലളിതകലാ അക്കാദമിയിലെ ചിത്രകാരൻമാരായ വിനോദ് അമ്പലത്തറ, പി.സി.സനിൽകുമാർ എന്നിവർ നേതൃത്വം നൽകുമെന്നും പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും അക്കാദമിയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.

No comments