ഇ-ശ്രം (E-Shram) പോർട്ടലിൽ എല്ലാ മേഖലയിലെയും അസംഘടിത തൊഴിലാളികൾ ഡിസംബർ 31നകം രജിസ്റ്റർ ചെയ്യണമെന്ന് കാസർഗോഡ് ജില്ലാ കലക്ടർ
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ അടിസ്ഥാനത്തിനുള്ള ഡേറ്റാ ബേസ് തയ്യാറാക്കുന്നതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ആരംഭിച്ച ഇ-ശ്രം (E-Shram) പോര്‍ട്ടലില്‍ എല്ലാ മേഖലയിലെയുംഅസംഘടിത തൊഴിലാളികള്‍ ഡിസംബർ 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കാസർഗോഡ് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു.
ജില്ലയിലെ വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്നു പ്രത്യേകക്യാമ്പ് മുഖേന രജിസ്‌ട്രേഷന്‍ നടത്താം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഭാവിയില്‍ വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കും.
16 വയസു മുതല്‍ 59 വയസു വരെയുള്ള ഇന്‍കം ടാക്സ് അടക്കാന്‍ ബാധ്യതയില്ലാത്ത പി.എഫ്./ഇ.എസ്.ഐ. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാത്ത അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം.
വീട്ടു ജോലിക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ആശാരിമാര്‍, ബാര്‍ബര്‍ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, കന്നുകാലി പരിപാലന ജോലി ചെയ്യുന്നവര്‍, ആശാ വര്‍ക്കര്‍മാര്‍, കര്‍ഷക തൊഴിലാളികള്‍, ആയമാര്‍, അങ്കണവാടി അധ്യാപകര്‍, പത്ര ഏജന്റുമാര്‍, പത്രം വിതരണം ചെയ്യുന്ന തൊഴിലാളികള്‍, സ്വകാര്യ ട്യൂഷന്‍ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നവര്‍, ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് അംഗത്വത്തിന് അര്‍ഹതയുണ്ട്.
രജിസ്‌ട്രേഷന് ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ വേണം. ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വീസ് സെന്റര്‍, അക്ഷയ കേന്ദ്രങ്ങള്‍, ഇന്ത്യന്‍ പോസ്റ്റല്‍ ബാങ്ക് എന്നിവ വഴിയാണിത് രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നത്
No comments