കരിന്തളം അടൽജി സാംസ്‌കാരിക വേദി നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനം ആഘോഷിച്ചു
കരിന്തളം: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയുടെ 97ആം ജന്മദിനം കിനാനൂർ കരിന്തളം അടൽജി സാംസ്‌കാരിക വേദി പ്രവർത്തകർ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പുഷ്പാർച്ചനയും പായസ വിതരണവും നടത്തി. അടൽജി സാംസ്‌കാരിക വേദി രക്ഷാധികാരി അഡ്വ. രാജഗോപാൽ ഉത്ഘാടനം ചെയ്തു. സെക്രട്ടറി എസ് കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മധു വട്ടിപ്പുന്ന അധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തകനായ കെ കെ നാരായണൻ പ്രസിഡന്റ്മാരായ സി കെ സുകുമാരൻ, പ്രമോദ് വർണ്ണം, ജോയിൻ സെക്രട്ടറി പാറക്കോൽ മോഹനൻ, രവീന്ദ്രൻ ചോയ്യംകോട് എന്നിവർ സംസാരിച്ചു ട്രഷറൽ എ വി ദാമോദരൻ കരിന്തളം നന്ദിയും പറഞ്ഞു
No comments