കോടോത്ത് സ്ക്കൂളിലെ ദേശീയ വടംവലി താരങ്ങളെയും പരിശീലകരേയും ആദരിച്ച് ഒടയഞ്ചാൽ ചിറക്കൽ ഫാമിലി
ഒടയഞ്ചാൽ: മഹാരാഷ്ടയിൽ വച്ച് നടന്ന ദേശീയ വടംവലി മത്സരത്തിൽ കേരളാ ടീമിനെ പ്രതിനിധീകരിച്ച് മികച്ച നേട്ടം കൈവരിച്ച കോടോത്ത് ഡോ:അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ വിഭാഗങ്ങളിൽ മത്സരിച്ച് സ്വർണ്ണ മെഡൽ നേടിയ കായിക താരങ്ങളേയും പരിശീലകൻ ശ്രീധരൻ പരപ്പയേയും, കായികാദ്ധ്യാപകൻ ജനാർദ്ദനൻ മാഷേയും ഒടയഞ്ചാൽ ചിറക്കൽ ഫാമിലി ആദരിച്ചു.
ചടങ്ങിൽ ജോസ് ചിറക്കലിന്റെ പത്നി ക്ലാരമ്മ ജോസും, മകൻ ജയ്സൺ ജോസ് എന്നിവർ ചേർന്ന് ജോസ് ചിറക്കൽ മെമ്മോറിയൽ മൊമൻ്റോയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. സ്നേഹവിരുന്നിന് ശേഷം ചടങ്ങ് അവസാനിപ്പിച്ചു.
No comments