എംഡിഎംഎയുമായി നീലേശ്വരത്ത് രണ്ട് യുവാക്കൾ പിടിയിൽ
നീലേശ്വരത്ത് 4.71 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പടന്ന മാവിലാകടപ്പുറം സ്വദേശികളായ കെ.സി അംജത്, കെ.സി ഇക്ബാല്‍ എന്നിവരാണ് നീലേശ്വരം പോലീസിന്റെ പിടിയിലായത്. കാഞ്ഞങ്ങാട് നിന്നും ചെറുവത്തൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നിനെ കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
No comments