Breaking News

കേരളാ ലളിതകലാ അക്കാദമി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയുമായി ചേർന്ന് നടത്തുന്ന 2 ദിവസത്തെ ചിത്രരചനാ പരിശീലന കളരിക്ക് മാലോത്ത് കസബയിൽ തുടക്കം

മാലോം: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കേരളാ ലളിതകലാ അക്കാദമി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയുമായി ചേർന്ന്  മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുന്ന 2 ദിവസത്തെ ചിത്രരചനാ പരിശീലന കളരിയ്ക്ക് തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.  പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് അംഗം പി.സി.രഘുനാഥൻ നായർ അധ്യക്ഷനായി. പ്രോഗ്രാം കോ ഓർഡിനേറ്റർ പി.ഡി. വിനോദ് , ചിത്രകാരൻ വിനോദ് അമ്പലത്തറ, ഹെഡ്മാസ്റ്റർ സിൽബി മാത്യു, പി.വി. പുരുഷോത്തമൻ, മാർട്ടിൻ ജോർജ്, അഭിജിത്ത് രാജൻ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനവും സർട്ടിഫിക്കറ്റുകളുടെ വിതരണവും 1 നു വൈകിട്ട് 3 മണിക്കു നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് നിർവഹിക്കും. പിടിഎ പ്രസിഡന്റ് സനോജ് മാത്യു ചടങ്ങിൽ അധ്യക്ഷനാവും. മാലോത്ത് കസബ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുമായി ചേർന്നു നടത്തുന്ന പരിശീലന കളരിയിൽ ലളിതകലാ അക്കാദമിയിലെ ചിത്രകാരൻമാരായ വിനോദ് അമ്പലത്തറ, സചീന്ദ്രൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.

No comments