Breaking News

പടന്നക്കാട് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ


കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍  സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയി ജോസഫും പാര്‍ട്ടിയും ചേര്‍ന്ന് പടന്നക്കാട് വെച്ച്  സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന  2.8 ഗ്രാം എംഡ്എംഎയുമായി മുഹമ്മദ് മുഷ്താഖ് ഹമീദ്  എന്നയാളെ അറസ്റ്റ് ചെയ്ത കേസ്  രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, ബിജോയ് ഇ.കെ, എം.വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍, അജീഷ് സി, മനോജ്.പി, മഞ്ജുനാഥന്‍. വി,  മോഹനകുമാര്‍, ശൈലേഷ് കുമാര്‍ ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍  സംഘത്തില്‍ ഉണ്ടായിരുന്നു.

No comments