ഉത്തര കൊറിയയിൽ ജനങ്ങൾ ചിരിക്കുന്നത് നിർത്തിയിട്ട് ഇന്നേക്ക് ആറാമത്തെ ദിവസം 11 ദിവസത്തേക്കാണ് ഭരണകൂടം വിലക്കേർപ്പെടുത്തിയത്
ഉത്തര കൊറിയയിൽ ജനങ്ങൾ ചിരിക്കുന്നത് നിർത്തിയിട്ട് ഇന്നേക്ക് ആറാമത്തെ ദിവസം
11 ദിവസത്തേക്കാണ് ഭരണകൂടം വിലക്കേർപ്പെടുത്തിയത്.ചിരിക്കുന്നതിനും പുറമെ
മദ്യപിക്കുന്നതിനും, പലവ്യഞ്ജനം വാങ്ങുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ.
ഉത്തര കൊറിയൻ മുൻ നേതാവ് കിം ജോംഗ് ഇലിന്റെ ഓർമദിനത്തോടനുബന്ധിച്ച് ദുഃഖസൂചകമായാണ് അധികൃതർ ഇത്തരമൊരു വിചിത്ര ഉത്തരവ് പുറത്തിറക്കിയത്. 1994 മുതൽ 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്നത് കിം ജോംഗ് ഇൽ ആയിരുന്നു.
11 ദിവസം നീണ്ടുനിൽക്കുന്ന ഈ ദുഃഖാചരണ കാലയളവിൽ വിലക്കുകൾ ലംഘിച്ചാൽ അത്തരക്കാരെ അറസ്റ്റ് ചെയ്യും. എല്ലാ വിധത്തിലുള്ള ആഹ്ലാദ പ്രകടനങ്ങൾക്കും, പിറന്നാൾ ആഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്കും വിലക്ക് ബാധകമാണ്.
No comments