ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർനാഷണലിൻ്റെ ക്ലോത്ത്ബാങ്ക്: കാഞ്ഞങ്ങാട് ഭാഗത്തെ അഗതിമന്ദിരങ്ങളിലേക്കുള്ള വസ്ത്രങ്ങൾ കൈമാറി
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ വൈസ് മെൻ ഇന്റർ നാഷണലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്ലോത്ത് ബേങ്കിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തുള്ള ഓർഫനേജുകളിലേക്കുള്ള വസ്ത്രങ്ങൾ ചിറ്റാരിക്കാൽ വൈസ്മെൻ ചാപ്റ്റർ മെബറും , ക്ലബ് ട്രഷറുമായ കെ സി ജോസഫ് , സാമൂഹ്യ പ്രവർത്തകൻ തങ്കച്ചൻ കൊലക്കൊമ്പിലിനെ നൽകി വിതരണോദ്ഘാടനം നടത്തി. പ്രസിണ്ടന്റ് ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഷാജു ചെരിയംകുന്നേൽ, സണി മൈലിക്കൽ , സജി പി ജോസ്, വിൻസെന്റ് ഇലവത്തുങ്കൽ , ജിയോ ചെറിയ മൈലാടിയിൽ എന്നിവർ നേതൃത്വം നൽകി. എല്ലാ മാസവും രണ്ടാം ശനിയാഴ്ച്ച ഡ്രസ് ബേങ്കിൽ വസ്ത്രങ്ങൾ നൽകുവാനും, ആവശ്യകാർക്ക് ആവശ്യാനുസരണം വസ്ത്രങ്ങൾ കൈപറ്റാനുള്ള ക്രമീകരണങ്ങൾ ചിറ്റാരിക്കാൽ വൈസ് നിവാസിൽ ക്രമീകരിച്ചിട്ടുണ്ട്.
No comments