Breaking News

ബളാലിലെ സ്റ്റേറ്റ്ബാങ്ക് ഏ.ടി.എം കൗണ്ടർ പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി: ഇടപാടുകാർ ദുരിതത്തിൽ പ്രതിഷേധവുമായി ബി.ജെ.പി


ബളാൽ: ബളാലിലെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടർ പ്രവർത്തിക്കാത്തത് ജനങ്ങൾക്ക് ദുരിതമായി. ബളാലിലെ നൂറ് കണക്കിന് ആളുകൾ ആശ്രയിച്ചിരുന്ന ഏ.ടി.എം കൗണ്ടറാണ് പ്രവർത്തന രഹിതമായത്. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി.പ്രവർത്തകർ എ ടി എം കൗണ്ടറിനു മുന്നിൽ ധർണ നടത്തി. മാസങ്ങളായി പ്രവർത്തനം നിലച്ചിരിക്കുന്ന എ.ടി.എം അടിയന്തിരമായി പരിഹരിച്ച് പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ സ്റ്റേറ്റ് ബാങ്കിന് മുന്നിലേക്ക് സമരം മാറ്റുമെന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് ബളാൽ കുഞ്ഞിക്കണ്ണൻ പറഞ്ഞു. ബി.ജെ.പി.വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡൻ്റ് എം.കുഞ്ഞിരാമൻ അധ്യക്ഷനായി. എ.നാരായണൻ, പ്രസാദ് മാമ്പള്ളം,ജയനാരായണൻ, ഷാജു, അജേഷ് എന്നിവർ നേതൃത്വം നൽകി. എം.കെ.പ്രസാദ് സ്വാഗതവും, കെ.വി.നാരായണൻ നന്ദിയും പറഞ്ഞു.

No comments