Breaking News

'സഹകരണ സംഘങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ നിയന്ത്രിക്കണം': വെള്ളരിക്കുണ്ട് കർഷക ക്ഷേമ ഗ്രാമവികസന സഹകരണസംഘം വാർഷിക പൊതുയോഗം സമാപിച്ചു


വെള്ളരിക്കുണ്ട് : സഹകരണസംഘം രെജിസ്ട്രാറുടെയൊ, റിസർവ് ബാങ്കിന്റെയോ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്ന് വെള്ളരിക്കുണ്ട് കർഷക ക്ഷേമ ഗ്രാമ വികസന സഹകരണ സംഘം വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദിനം പ്രതി മലയോര മേഘലയിൽ കൂണ് പോലെ മുളച്ചു വരുന്ന പണമിടപാട് സ്ഥാപനങ്ങൾ കർഷകർക്കും, നിക്ഷേപകർക്കും ഒരു പോലെ ആശങ്ക സൃഷ്ടിക്കുകയാണ്. മോഹന വാഗ്ദാനങ്ങൾ നൽകി സാധാരണക്കാരുടെ പണം സ്വീകരിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ദിനം പ്രതി വർധിച്ചു വരുന്നത് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന അംഗീകൃത സഹകരണ സ്ഥാപനങ്ങൾക്ക് ഭീക്ഷണി ആയി മാറിയിരിക്കുകയാണെ ആശങ്ക പൊതു യോഗത്തിൽ ഉയർന്നുവന്നു.സംഘo മെമ്പർ ഡാർലിൻ ജോർജ് കടവൻ അവതരിപ്പിച്ച പ്രമേയം പൊതുയോഗം ഐകകണ്ഠേന അംഗീകരിച്ചു. യോഗത്തിൽ സംഘം പ്രസിഡന്റ്‌ എൻ ടി വിൻസെന്റ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ സിബിച്ചൻ പുളിങ്കാല സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷീജ റിപ്പോർട്ട്‌ അവതരിപ്പിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രവർത്തനം കാഴ്ച വെച്ച സംഘം മെമ്പർമാർക്ക് പ്രസിഡന്റ്‌ എൻ ടി വിൻസെന്റ് സ്നേഹാദരം നൽകി.

No comments