Breaking News

വിവാദങ്ങൾക്കൊടുവിൽ ബളാൽ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്ക് ബെള്ളുർ പഞ്ചായത്തിലേക്ക് സ്ഥലം മാറ്റം


വെള്ളരിക്കുണ്ട് :ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജുകട്ടക്കയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തിരികൊളുത്തിയ പഞ്ചായത്ത് സെക്രട്ടറി മിഥുൻ കൈലാസിനെ കാസർകോട് ബെള്ളുർ പഞ്ചായത്തിലേക്ക് സ്ഥലം മാറ്റി.  പഞ്ചായത്ത്‌ അഡീഷണൽ ഡയരക്ടർ എം.പി അജിത്ത്‌കുമാറിന്റെതാണ് ഉത്തരവ്.

കഴിഞ്ഞ ഡിസംബർ മാസം 27നാണ് മിഥുൻ കൈലാസ് ബളാൽ പഞ്ചായത്തിൽ സെക്രട്ടറിയായി എത്തിയത്.

പാലക്കാട് ജില്ലയിലെ പരതൂർ പഞ്ചായത്തിൽ നിന്നും അച്ചക്കടനടപടിയുടെ പേരിലാണ് മിഥുൻ കൈലാസിനെ ബളാൽ പഞ്ചായത്തിലേക്ക് മാറ്റി നിയമിച്ചത്.


എന്നാൽ പഞ്ചായത്തിൽ ഭരണസ്തംഭനം ഉണ്ടാക്കുന്ന തരത്തിലാണ് സെക്രട്ടറിയുടെ പ്രവർത്തനം എന്ന് ആരോപിച്ച് ബളാൽ പഞ്ചായത്ത്‌ ഭരണ സമിതി പ്രത്യേക യോഗം ചേരുകയും മിഥുൻ കൈലാസിനെ മാറ്റാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതിന് പിന്നാലെ സെക്രട്ടറി മിഥുൻ കൈലാസ് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം തന്റെ ഔദ്യോഗിക കൃത്യനൃവ്വഹണം തടസ്സപ്പെടുത്തിഎന്ന് കാണിച്ചു വെള്ളരിക്കുണ്ട് പോലീസിൽ പരാതിയും നൽകി.


സെക്രട്ടറിയുടെ പരാതിയിന്മേൽ രാജുകട്ടക്കയത്തിന്റെ പേരിൽ പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസും എടുത്തു.


പഞ്ചായത്ത്‌ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ രാജു കട്ടക്കയത്തിന്റെ പേരിൽ സെക്രട്ടറിയുടെ പരാതിയിൽ കേസ് എടുത്തതോടെ മാധ്യങ്ങളിൽ വാർത്തയാവുകയും വിവാദങ്ങൾക്ക് വഴിവെക്കുകയുമായിരുന്നു

No comments