Breaking News

ദേശീയ സീനിയർ വനിതാ വോളിയിൽ കേരളാടീമിനെ വിജയകിരീടമണിയിച്ച മലയോരത്തിൻ്റെ പെൺകരുത്ത് ആൽബി തോമസിന് നാളെ കനകപ്പള്ളി പൗരാവലിയുടെ സ്വീകരണം


പരപ്പ: ദേശീയ സീനിയർ  വനിതാ വോളിയിൽ കേരളത്തെ വിജയകിരീടം ചൂടിച്ച ആൽബി തോമസിന് കനകപ്പള്ളി  പൗരാവലിയുടെ  സ്വീകരണം നാളെ (24വ്യാഴം) വൈകുന്നേരം 6 മണിക്ക്  കനകപള്ളിയിൽ വച്ച്  നടക്കും. അതോടൊപ്പം സംസ്ഥാന വടംവലി കോച്ചുമാരായ ഷൈജൻ പി.എഫ്, പ്രസാദ് പി.എഫ്, ബാലൻ തുമ്പ എന്നിവരെയും ആരോഗ്യപ്രവർത്തക ലളിതാ ദാമോദരൻ എന്നിവരെയും അനുമോദിക്കും. ആൽബി തോമസിനെ പരപ്പയിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ച് കനകപള്ളിയിൽ എത്തിച്ചേരുകയും തുടർന്നു നടക്കുന്ന അനുമോദന യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി  ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജയികളെ അനുമോദിക്കും. വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ മുഖ്യ അതിഥിയായി പങ്കെടുക്കും. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ആശംസകളർപ്പിച്ചു സംസാരിക്കും

No comments