Breaking News

കാഞ്ഞങ്ങാട്ടെ ചുമട്ട് തൊഴിലാളി ആത്മഹത്യ ചെയ്തു




കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ചുമട്ടു തൊഴിലാളിയെ മൂലപ്പള്ളി റെയിൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ചിന്നഭിന്നമായിരുന്നു. പുതുക്കൈ സ്വദേശിയും കോട്ടച്ചേരിയിലെ സിഐടിയു ചുമട്ടു തൊഴിലാളിയുമായ രാജനെയാണ് 45, മൂലപ്പള്ളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് ട്രെയിൻ തട്ടി ഛിന്നഭിന്നമായ രാജന്റെ മൃതദേഹം നാട്ടുകാർ കണ്ടത്. രാവിലെ 8.45 ന് രാജൻ അളിയനെ വിളിച്ച് താൻ മരിക്കാൻ പോകുകയാണെന്ന് മൊബൈൽ ഫോണിൽ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മൂലപ്പള്ളിയിൽ റെയിൽപ്പാളത്തിൽ ജഡം കണ്ടെത്തിയത്. ഹോസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments