Breaking News

വെള്ളരിക്കുണ്ട് ആസ്ഥാനമായി ഗോത്രജീവിക എസ്.ടി സ്വാശ്രയ സംഘം രൂപികരിച്ചു വീട് നിർമ്മാണത്തിനായി ഇനി ആദിവാസി ഊരുകളിലെ പരിശീലനം നേടിയവർ രംഗത്തിറങ്ങും


വെള്ളരിക്കുണ്ട്: പട്ടികവർഗ വകുപ്പ് നടപ്പിലാക്കിയ ഗോത്ര ജീവിക പദ്ധതിയിലൂടെ പരിശീലനം ലഭിച്ച യുവതീയുവാക്കൾ ഇനി ആദിവാസി ഊരുകളിലെ വീട് നിർമ്മാണം ഏറ്റെടുത്ത് പൂർത്തിയാക്കും. കെട്ടിടത്തിൻ്റെ തറ നിർമ്മാണം മുതൽ പെയിൻ്റിംഗ്, ആശാരിപ്പണി തുടങ്ങി എല്ലാ മേഖലയും ഇവർ തന്നെ ചെയ്യും. സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്മെൻ്റ് എന്ന സ്ഥാപനമാണ് ഗോത്ര ജീവിക പദ്ധതിയിൽ പരിശീലനം നൽകുന്നത്. മലയോരത്ത് വെസ്റ്റ്എളേരി, ഈസ്റ്റ് എളേരി, ബളാൽ, കിനാനൂർ കരിന്തളം പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പെയിൻ്റിംഗ് പരിശീലനത്തിന് ശിൽപിയും ചിത്രകാരനുമായ ജെ.പി ചിറ്റാരിക്കാൽ നേതൃത്വം നൽകുന്നു. ഭീമനടി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹൻ അധ്യക്ഷയായി. എ ബാബു സ്വാഗതം പറഞ്ഞു. ജി. ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. ഹെറാൾഡ് ജോൺ മുഖ്യാഥിതിയായി.







No comments