Breaking News

ജില്ലയിൽ ജനതാദൾ എസിൽ പൊട്ടിത്തെറി നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് ബി യിൽ ചേർന്നു


തിരുവനന്തപുരം: ജനതാദൾ എസ് വിട്ട ജില്ലയിലെ മുതിർന്ന നേതാവ് സുരേഷ് പുതിയേടത്തും സഹപ്രവർത്തകരും കേരള കോൺഗ്രസ് ബി യിൽ അംഗത്വമെടുത്തു.എം എൽ എ ഹോസ്റ്റലിൽ ചേർന്ന ചടങ്ങിൽ സംസ്ഥാന ചെയർമാൻ കെ ബി ഗണേഷ് കുമാർ എം എൽ എ അംഗത്വം വിതരണം ചെയ്തു.സംസ്ഥാന ട്രഷററും മുന്നാക്ക കോർപ്പറേഷൻ ചെയർമാനുമായ കെ ജി പ്രേംജിത്ത്, സംസ്ഥാന സെക്രട്ടറി ഗോപകുമാർ എം പി, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് പൂജപ്പുര രാധാകൃഷ്ണൻ ,കാസർഗോഡ് ജില്ലാ പ്രസിഡണ്ട് പി ടി നന്ദകുമാർ വെള്ളരിക്കുണ്ട് എന്നിവർ സംബന്ധിച്ചു. സുരേഷ് പുതിയേടത്തിനെ ജില്ലാ ജനറൽ സെക്രട്ടറിയായി സംസ്ഥാന ചെയർമാൻ കെ ബി ഗണേഷ് കുമാർ MLA നോമിനേറ്റ് ചെയ്തു. LDF ജില്ലാ കമ്മിറ്റി അംഗമായും സുരേഷിനെ നാമനിർദ്ദേശം ചെയ്തു.




No comments