Breaking News

നീലേശ്വരത്ത് വന്ദേഭാരത് ട്രെയിന്‍ തട്ടി യുവതിയായ വിദ്യാര്‍ത്ഥിനി മരിച്ചു


നീലേശ്വരം : നീലേശ്വരം കറുത്ത ഗെയ്റ്റിന് സമീപം വന്ദേഭാരത് തീവണ്ടി തട്ടി യുവതി മരിച്ചു. നീലേശ്വരത്തിന് സമീപത്തുള്ള കോളേജില്‍ പഠിക്കുന്ന പയ്യന്നൂര്‍ മാതമംഗലം സ്വദേശിനിയായ 22-കാരിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30-ന് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ ഇടിച്ചാണ് മരണം. ലോക്കോ പൈലറ്റാണ് സംഭവം പൊലീസില്‍ അറിയിച്ചത്.

No comments