കാസർകോട് അണങ്കൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
കാസര്‍കോട്: സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു. മൂന്നു യാത്രക്കാര്‍ക്ക് പരിക്ക്. തിങ്കളാഴ്ച്ച രാവിലെ 9.15 ഓടെ അണങ്കൂര്‍ സ്‌ക്കൗട്ട് ഭവന് സമീപത്തെ ദേശീയപാതയിലാണ് അപകടം. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കൃതിക ബസാണ് അപകടത്തില്‍പ്പെട്ടത്. ബി.സി റോഡില്‍ ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം മറ്റൊരു ബസിനെ മറികടക്കാനായി അമിത വേഗതിയിലോടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഡ്രൈവറും കണ്ടക്ടറുമടക്കം ആകെ ഏഴുപേരാണ് ബസില്‍ ഉണ്ടായിരുന്നത്.
No comments