ബദിയഡുക്കയില്‍ കവര്‍ച്ച പെരുകുന്നു വീട് കുത്തിത്തുറന്ന് 7 പവന്റെ സ്വര്‍ണാഭരണങ്ങളും 6,200 രൂപയും കവര്‍ന്നു
ബദിയടുക്ക വീട് കുത്തിത്തുറന്ന് 7 പവന്റെ സ്വര്‍ണാഭരണങ്ങളും 6,200 രൂപയും കവര്‍ന്നു. സാലത്തടുക്കയിലെ യശോധയുടെ വീട്ടിലാണ് ഏറ്റവും ഒടുവില്‍ കവര്‍ച്ച നടന്നത്. കുടുംബാംഗങ്ങള്‍ വൈകീട്ട് വീട് പൂട്ടി നെക്രാജെയില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം കാണാന്‍ പോയിരുന്നു. അര്‍ദ്ധരാരാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്. വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. സംഭവത്തില്‍ കേസെടുത്ത ബദിയടുക്ക പൊലീസ് തെളിവുകള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി.
No comments