Breaking News

സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടിയ ഒടയംചാൽ ചെന്തളത്തെ അനുഷ ആർ ചന്ദ്രനെ യുവജന ക്ഷേമബോർഡ് ആദരിച്ചു


ഒടയംചാൽ : സിവിൽ സർവ്വീസ് പരീക്ഷയിൽ 791 ആം റാങ്ക് നേടിയ അനുഷ ആർ ചന്ദ്രനെ യുവജന ക്ഷേമബോർഡ് ആദരിച്ചു. സംസ്ഥാന യുവജന ക്ഷേമബോർഡ്‌ കാസറഗോഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ അനുഷ ആർ ചന്ദ്രനെ വീട്ടിൽ എത്തി അനുമോദിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ കെ. പ്രസീത, സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ ജില്ലാ യൂത്ത് കോർഡിനേറ്റർ എ.വി.ശിവപ്രസാദ് എന്നിവർ ചേർന്നു സ്നേഹോപഹാരം കൈമാറി. യൂത്ത് ക്യാപ്റ്റൻ റനീഷ്, മുൻ യൂത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ്, ശിവകുമാർ എന്നിവർ പങ്കെടുത്തു. കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ ഒടയംചാൽ ചെന്തളത്തെ രാമചന്ദ്രൻ വനജ ദമ്പതികളുടെ മകൾ ആണ് അനുഷ. സഹോദരൻ അഖിൽ.

No comments