Breaking News

വീട്ടിൽ വോട്ട് ; ഇതുവരെ 5202 മുതിർന്നവരും 3520 ഭിന്നശേഷിക്കാരും വോട്ട് ചെയ്തു


കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 18, 19, 20, 21, 22 തീയതികളില്‍ നടന്ന വീട്ടില്‍ വോട്ടിംഗില്‍ 85ന് മുകളില്‍ പ്രായമായ മുതിര്‍ന്ന 5202 പൗരന്മാരും 3520  ഭിന്നശേഷി വോട്ടര്‍മാരും വോട്ട് ചെയ്തു. 18, 19,20,21,22 തീയതികളിലായി മണ്ഡലാടിസ്ഥാനത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 85ന് മുകളില്‍ പ്രായമായ 308 മുതിര്‍ന്ന പൗരന്‍മാരും 678 ഭിന്നശേഷി വോട്ടര്‍മാരും വോട്ട് ചെയ്തു. കാസര്‍കോട് മണ്ഡലത്തില്‍  85ന് മുകളില്‍ പ്രായമായ 321 മുതിര്‍ന്ന പൗരന്‍മാരും 427 ഭിന്നശേഷി വോട്ടര്‍മാരും വോട്ട് ചെയ്തു. ഉദുമ മണ്ഡലത്തില്‍ 85ന് മുകളില്‍ പ്രായമായ 617  മുതിര്‍ന്ന പൗരന്‍മാരും 669 ഭിന്നശേഷി വോട്ടര്‍മാരും വോട്ട് ചെയ്തു. കാഞ്ഞങ്ങാട് 85ന് മുകളില്‍ പ്രായമായ 911 മുതിര്‍ന്ന പൗരന്‍മാരും 543 ഭിന്നശേഷി വോട്ടര്‍മാരും വോട്ട് ചെയ്തു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 85ന് മുകളില്‍ പ്രായമായ 863 മുതിര്‍ന്ന പൗരന്‍മാരും 562  ഭിന്നശേഷി വോട്ടര്‍മാരും വോട്ട് ചെയ്തു. പയ്യന്നൂര്‍ മണ്ഡലത്തില്‍ 85ന് മുകളില്‍ പ്രായമായ 1141 മുതിര്‍ന്ന പൗരന്‍മാരും 393 ഭിന്നശേഷി വോട്ടര്‍മാരും വോട്ട് ചെയ്തു. കല്ല്യാശ്ശേരി മണ്ഡലത്തില്‍ 85ന് മുകളില്‍ പ്രായമായ 1041 മുതിര്‍ന്ന പൗരന്‍മാരും 248 ഭിന്നശേഷി വോട്ടര്‍മാരും വോട്ട് ചെയ്തു.


ജില്ലയില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന 3687 പേര്‍, 85 വയസ്സിനു മുകളിലുള്ള 5467 പേരുള്‍പ്പെടെ 9154 പേരാണ് വീട്ടില്‍ വോട്ടിന് അര്‍ഹരായിട്ടുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍ 690 പേരും 327 മുതിര്‍ന്ന പൗരന്മാരുമാണ് ഉള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 456 ഭിന്നശേഷിക്കാരും 324 മുതിര്‍ന്ന പൗരന്മാരുമാണ് ഉള്ളത്. ഉദുമ മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 709, മുതിര്‍ന്ന പൗരന്മാര്‍ 616, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 547, മുതിര്‍ന്ന പൗരന്മാര്‍ 931, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 567, മുതിര്‍ന്ന പൗരന്മാര്‍ 892, പയ്യന്നൂര്‍ മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 419, മുതിര്‍ന്ന പൗരന്മാര്‍ 1178, കല്യാശ്ശേരി മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍ 299, മുതിര്‍ന്ന പൗരന്മാര്‍ 1199 പേരാണുള്ളത്.

No comments