Breaking News

കോടോംബേളൂരിലെ കായിക താരങ്ങൾക്ക് സുവർണ്ണാവസരം തായന്നൂരിൽ സ്പോർട്സ് അക്കാദമി പ്രവർത്തനമാരംഭിച്ചു


തായന്നൂർ: കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ വിവിധ തലങ്ങളിലുള്ള കായികപ്രതിഭകളെ വളർത്തിടെക്കുന്നതിനു വേണ്ടി പഞ്ചായത്ത് ദീർഘവീക്ഷണത്തോടെ | തയ്യാറാക്കിയ സ്പോർട്സ് അക്കാദമി നാടിന് സമർപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി പി രഘുനാഥ് (സംസ്ഥാന സ്പോർടസ് കൗൺസിൽ അംഗം) സംസാരിച്ചു. വൈസ് പ്രസിഡൻ്റ് പി ദാമോധരൻ, ബ്ലോക്ക് പഞ്ചായത്ത് വികസന ചേർപേഴ്സൺ രജനി ക്യഷ്ണൻ, പഞ്ചായത്ത് വികസന ചേർപേഴസൺ ശൈലജ ആരോഗ്യ വിദ്യാഭ്യാസ ചേർപേഴ്സൺ ജയശ്രീ എൻ എസ് പഞ്ചായത്ത് മെമ്പർമാരായ ജഗന്നാഥ് , പി ഗോപി, രാജീവൻ, ബിന്ദു ക്യഷ്ണൻ,ആസൂത്രണ സമിതി അംഗം രാമചന്ദ്രൻ മാഷ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോസഫ് ചാക്കോ സ്വാഗതവും യുത്ത് കോഡിനേറ്റർ  സുരേഷ് വയമ്പ് നന്ദിയും പറഞ്ഞു.

No comments