Breaking News

'പൂടംകല്ല് ചിറംകടവ് സംസ്ഥാന പാതയുടെ നവീകരണം എത്രയും പെട്ടന്ന് ആരംഭിക്കണം': കേരള വ്യാപാരിവ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് വാർഷിക പൊതുയോഗം


കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ നവീകരിക്കാൻ ബാക്കിയുള്ള പൂടംകല്ല് മുതൽ ചിറംക്കടവ്  വരെയുള്ള റോഡിന്റ നവീകരണ പ്രവർത്തി എത്രയും പെട്ടന്ന് ആരംഭിക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് സണ്ണി അബ്രഹാമിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റും  സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി കെ ജെ സജി ജില്ലാ മേഘലാ ഭാരവാഹികൾ സംബന്ധിച്ച യോഗത്തിൽ പുതിയ പ്രസിഡന്റായി കെ കെ സന്തോഷ് കുമാറിനെയും സെക്കട്ടറിയായി ബിനോയി കുരുവിളാസും ട്രഷറർ ആയി സോജോ തോമസിനെയും  തെരഞ്ഞെടുത്തു. സിറിയക്ക് മാവേല സ്വാഗതവും ബിനോയ് കുരുവിളാസ് നന്ദിയും പറഞ്ഞു

No comments