Breaking News

'മലയോരത്ത് ആദിവാസി കൾച്ചറൽ സെന്റർ ആരംഭിക്കണം': ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് സമ്മേളനം ചിറ്റാരിക്കാലിൽ സമാപിച്ചു


ചിറ്റാരിക്കാൽ: ഗോത്രകലകളെയും പാരമ്പര്യ നാട്ടു ചികിത്സകളെയും പരിപോഷിപ്പിക്കാൻ മലയോരത്ത് ആദിവാസി കൾച്ചറൽ സെന്റർ ആരംഭിക്കണമെന്ന് ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരഭവനിലെ ഔഫ് അബ്ദുൾ റഹിമാൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം സരിൻ ശശി ഉദ്ഘാടനം ചെയ്തു.സി വി ഉണ്ണികൃഷ്ണൻ, ടി അനീഷ്, കെ കെ രമ്യ, ജിൽസ് ജോസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി വി അനു റിപ്പോർട്ട് അവതരിപ്പിച്ചു. എൻ വി ശിവദാസൻ രക്തസാക്ഷി പ്രമേയവും, കെ വി മനോജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ എം വിനോദ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം രാജീവൻ ഒ വി പവിത്രൻ എന്നിവർ സംസാരിച്ചു. പി കെ മോഹനൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികൾ: എം എൻ പ്രസാദ് (പ്രസിഡന്റ്), കെ കെ ദിപിൻ, അഖിൽ പ്ലാച്ചിക്കര(വൈസ് പ്രസിഡന്റ്), സി വി ഉണ്ണികൃഷ്ണൻ (സെക്രട്ടറി), ടി കെ ഗിരീഷ്, രജിത്ത് പൂങ്ങോട് (ജോയിന്റ് സെക്രട്ടറി), കെ സജിൻ രാജ് (ട്രഷറർ)

No comments