Breaking News

അബുദാബി ശക്തി അവാർഡിന് പിന്നാലെ ഇടശ്ശേരി അവാർഡും രാജ്മോഹന്‍ നീലേശ്വരത്തിന്


നീലേശ്വരം: കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പേരിലുള്ള ഇടശ്ശേരി അവാര്‍ഡ് രാജ്മോഹന്‍  നീലേശ്വരത്തിന്. 

അബുദാബി-ശക്തി അവാർഡിനു പിന്നാലെയാണ് ഈ പുരസ്കാരം. അഞ്ച് നാടകങ്ങൾ അടങ്ങിയ  "ജീവിതം തുന്നുമ്പോൾ" എന്ന നാടക സമാഹാരമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

"ചൂട്ടും കൂറ്റും" എന്ന നാടകസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.  എട്ട് നാടക സമാഹാരങ്ങളിലായി 50 നാടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

No comments