Breaking News

സംസ്ഥാനകർഷകഅവാർഡ് ജേതാവ് മനു ജോയിയെ ബളാൽ പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾ വീട്ടിലെത്തി ആദരിച്ചു


വെള്ളരിക്കുണ്ട്മ :മികച്ച യുവകർഷകനുള്ള സംസ്ഥാന  അവാർഡ് നേടിയ ബളാൽ മരുതംകുളത്തെ മനുജോയിയെ ബളാൽ ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ വീട്ടിലെത്തി ആദരിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം മനു ജോയിയെ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് എം. രാധാമണി. ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സി. രേഖ. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലായിൽ. ടി. അബ്ദുൾ കാദർ. പി. പത്മാവധി.പഞ്ചായത്ത്‌ അംഗങ്ങളായ ദേവസ്യതറപ്പേൽ. കെ. വിഷ്ണു. ബിൻസി ജെയിൻ. സന്ധ്യ ശിവൻ.എം. അജിത  മോൻസി ജോയ്. ജോസഫ് വർക്കി. കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ.എന്നിവർ പങ്കെടുത്തു.സ്വന്തമായും പാട്ടത്തിനും എടുത്ത ഏഴ് ഹെക്ടറോളം കൃഷിയിടത്തിലാണ്  മനു ജോയ് കാർഷിക കേരളം തന്നെ ഒരുക്കിയിരിക്കുന്നത്.


.കവുങ്ങ്, തെങ്ങ്, റബർ, കുരുളക്, കശുമാവ്, കാപ്പി, ജാതി, വാഴ, ഏലം, ഊദ്, കൊക്കോ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയവ ശാസ്ത്രീയമായി വളരുന്നു. കാലിവളർത്തൽ, ആട്, പന്നി, മുയൽ, കോഴി, താറാവ്, മീൻ, തേനീച്ച എന്നിവയുമുണ്ട്‌. ബാങ്ക് വായ്പയില്ലാത്ത ഈ 35 കാരൻ ഓൺലൈൻ മാർക്കറ്റ് വഴിയും യൂട്യൂബ് ചാനൽ വഴിയും മനു ജോയ്  വിപണനം നടത്തുന്നുണ്ട്.


 വാണിജ്യാടിസ്ഥാനത്തിലാണ്‌ ഊദ് കൃഷി. ഫാം നഴ്സറിയും മദർ പ്ലാന്റും എല്ലാവർക്കും കാണാം. ആയൂർവേദ കൊതുക് എണ്ണയും ഉൽപാദിപ്പിക്കുന്നു.സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് കൃഷിയിടം സന്ദർശിക്കാം. കാർഷിക കോളേജിലെ വിദ്യാർഥികൾക്ക് ട്രെയിനിങ്ങും നൽകുന്നു.സാമൂഹ്യ മാധ്യമങ്ങളിലുടെ കർഷകരും ശാസ്ത്രജ്ഞരുമായും സംവാദം നടത്തുന്നു.കേരളത്തിന് അകത്തും പുറത്തും സന്ദർശിച്ച് കൃഷിരീതികൾ പഠിക്കുന്നു. അധ്യാപികയായ ഭാര്യ ടീനയും സഹായിക്കുന്നു

No comments