Breaking News

ഉദുമ പള്ളത്ത് ബൈക്കും മീൻലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു


കാഞ്ഞങ്ങാട് : മലപ്പുറത്തു നിന്നും കേരളാ ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ ഗോവയിലേക്കു പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ഇരുചക്ര വാഹനം മീൻ ലോറിയുമായി കൂട്ടിയടിച്ച് രണ്ടു പേർ മരിച്ചു.മുഹമ്മദ് ഷബിൽ (21), ജംഷാദ് (22) എന്നിവരാണ് മരിച്ചത്. സംസ്ഥാനപാത പാലക്കുന്നിനും ഉദുമയ്ക്കും ഇടയിലാണ് അപകടം. യുവാക്കൾ സഞ്ചരിച്ച ഇരുചക്ര വാഹനം പൂർണ്ണമായും തകർന്നു.

No comments