Breaking News

സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീശക്തി എന്ന മുദ്രാവാക്യവുമായി ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാലിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീശക്തി എന്ന മുദ്രാവാക്യവുമായി ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാലിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ബിജെപി ജില്ല സെക്രട്ടറി മനുലാൽ മേലത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു.

കവനൂർ പീഡനത്തിന് ഇരയായ യുവതിക്ക് നീതിലഭ്യമാക്കണം, അവരെ സർക്കാർ ഏറ്റെടുക്കണം, എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് മനുലാൽ മേലത്ത് പറഞ്ഞു. ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ അധ്യക്ഷത വഹിച്ചു 

ഒബിസി മോർച്ച ജില്ല പ്രസിഡന്റ് കെ പ്രേരാജ് കാലിക്കടവ്, ബിജെപി ജില്ല കമ്മിറ്റി അംഗം കെ വി മാത്യു എന്നിവർ സംസാരിച്ചു. ബിജെപി ജില്ല കമ്മിറ്റി അംഗം എ കെ മാധവൻ, സി ബാലകൃഷ്ണൻ നായർ, പ്രമോദ് പരപ്പ, അശോകൻ മേലത്ത് , ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി വിനീത് മുണ്ടമാണി, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വെള്ളമുണ്ട, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് ഉണ്ണി മുളവന്നൂർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഖിൽ മാനടുക്കം, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുയ്യങ്ങാട്ട്, ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണികെ എസ്, കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ തേമനംപുഴ തുടങ്ങിയവർ സംബന്ധിച്ചു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ പറക്ലായി സ്വാഗതവും മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ജിഷ രാഘവൻ നന്ദിയും പറഞ്ഞു.

No comments