Breaking News

മികച്ച യുവകർഷകനുള്ള പുരസ്‌കാരം നേടി മലയോരത്തിന്‌ അഭിമാനമായി മനു ബളാൽ മരുതുകുളം സ്വദേശിയാണ് മനു ജോയ്


വെള്ളരിക്കുണ്ട് : മികച്ച യുവകർഷകനുള്ള അവാർഡ് നേടിയ ബളാൽ മരുതംകുളത്തെ മനുജോയ് തന്റെ കൃഷിയിടം പഠനവിഷയമാക്കാനാകുംവിധമാണ്‌ കൃഷി ചെയ്യുന്നത്. സ്വന്തമായും പാട്ടത്തിനും എടുത്ത ഏഴ് ഹെക്ടറോളം കൃഷിയിടത്തിൽ ചെയ്യാത്ത കൃഷിയില്ല.കവുങ്ങ്, തെങ്ങ്, റബർ, കുരുളക്, കശുമാവ്, കാപ്പി, ജാതി, വാഴ, ഏലം, ഊദ്, കൊക്കോ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയവ ശാസ്ത്രീയമായി വളരുന്നു. കാലിവളർത്തൽ, ആട്, പന്നി, മുയൽ, കോഴി, താറാവ്, മീൻ, തേനീച്ച എന്നിവയുമുണ്ട്‌. ബാങ്ക് വായ്പയില്ലാത്ത ഈ 35 കാരൻ ഓൺലൈൻ മാർക്കറ്റ് വഴിയും യൂട്യൂബ് ചാനൽ വഴിയും വിപണനം നടത്തുന്നു. വാണിജ്യാടിസ്ഥാനത്തിലാണ്‌ ഊദ് കൃഷി. ഫാം നഴ്സറിയും മദർ പ്ലാന്റും എല്ലാവർക്കും കാണാം. ആയൂർവേദ കൊതുക് എണ്ണയും ഉൽപാദിപ്പിക്കുന്നു.സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് കൃഷിയിടം സന്ദർശിക്കാം. കാർഷിക കോളേജിലെ വിദ്യാർഥികൾക്ക് ട്രെയിനിങ്ങും നൽകുന്നു.സാമൂഹ്യ മാധ്യമങ്ങളിലുടെ കർഷകരും ശാസ്ത്രജ്ഞരുമായും സംവാദം നടത്തുന്നു.കേരളത്തിന് അകത്തും പുറത്തും സന്ദർശിച്ച് കൃഷിരീതികൾ പഠിക്കുന്നു. അധ്യാപികയായ ഭാര്യ ടീനയും സഹായിക്കുന്നു.


No comments