Breaking News

മുളിയാറിൽ കൂറ്റൻ കാട്ടുപന്നിയെ വനപാലകർ വെടിവെച്ച് കൊന്നു


കാസര്‍ഗോഡ് ജില്ലയില്‍ വനപാലകര്‍ അന്‍പതാമത്തെ കാട്ട് പന്നിയെ വെടിവെച്ച് കൊന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ മുളിയാര്‍ പഞ്ചായത്തിലെ നുസ്രത്ത് നഗറില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ വനം-വന്യജീവി വകുപ്പ് ഷാര്‍പ്പ് ഷൂട്ടര്‍ ബി.അബ്ദുള്‍ ഗഫൂറാണ് ജനവാസ കേന്ദ്രത്തില്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഭീമന്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്. ഒരു റൗണ്ട് വെടി വെച്ചപ്പോള്‍ ഷൂട്ടര്‍ക്ക് നേരെ തിരിയുകയും അക്രമിക്കാന്‍ മുതിരുകയും ചെയ്ത പന്നിയെ തന്ത്രപരമായ നീക്കത്തിലൂടെ വീണ്ടും വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട കാട്ടുപന്നിക്ക് ഏതാണ്ട് രണ്ടരക്വിന്റല്‍ തൂക്കം വരുമെന്ന് വനം വകുപ്പ് ഉദ്യാഗസ്ഥര്‍ പറഞ്ഞു. റെയ്ഞ്ച് ഓഫീസര്‍ സോളമന്‍ ജോര്‍ജ്, ഫോറസ്റ്റ് ഓഫീസര്‍മ്മാരായ എന്‍.വി സത്യന്‍, കെ.ജയകുമാര്‍, എം.പിരാജു, ബീറ്റ് ഓഫീസര്‍ കമറുന്നിസ്സ, ഗോഗുല്‍ ദാസ,് ആര്‍.ആര്‍.ടി അംഗങ്ങളായ അബ്ദുല്ലകുഞ്ഞി കൊളത്തൂര്‍, സനല്‍, ലൈജു, രാജന്‍, വിജയന്‍, ലോഹി, സുധീഷ്, നിവേദ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

No comments