Breaking News

നാട്ടക്കൽ എഎൽപി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷ പരിപാടി: സംഘാടക സമിതി രൂപീകരിച്ചു


വെള്ളരിക്കുണ്ട്: നാട്ടക്കൽ എ എൽ പി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷ പരിപാടികളും ഈ വർഷം വിരമിക്കുന്ന അധ്യാപികയ്ക്കുള്ള യാത്രയയപ്പും വിജപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. വജ്രജൂബിലി വർഷത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ കാലാ കായിക സാംസ്കാരിക അക്കാദമിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് രാജേഷ് എം അധ്യക്ഷനായി. പ്രധാനധ്യാപിക ശ്രീമതി വിജയകുമാരി കെ സ്വാഗതവും മാതൃ സമിതി പ്രസിഡന്റ് ശ്രീമതി രഞ്ജിനി മനോജ്‌ നന്ദിയും പറഞ്ഞു.രാജൻ എൻ പി, നാരായണൻ വി, കനകരാജ്, സജി കെ,സജി മാത്യു, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

പരിപാടിയുടെ വിജയത്തിനായി വിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു.

ഭാരവാഹികൾ. ചെയർമാൻ എൻ പി രാജൻ,ജനറൽ കൺവീനർ വിജയകുമാരി. കെ, ട്രഷറർ രാജേഷ് എം.

No comments