Breaking News

പടന്നക്കാട് നെഹ്റു കോളേജ് ബസ്റ്റോപ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം: വിമുക്തഭടൻ അറസ്റ്റില്‍


പടന്നക്കാട്: കോളജ് പരിസരത്ത് വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്‌നത കാട്ടിയെന്ന കേസില്‍ മധ്യവയസ്‌കനായ വിമുക്തഭടന്‍ അറസ്റ്റില്‍. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഹന്‍ദാസിനെ(58)യാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ കെ.പി സതീശനും സംഘവും അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21ന് രാവിലെ പടന്നക്കാട് നെഹ്‌റു കോളജ് ബസ് സ്റ്റോപ്പില്‍ വെച്ചാണ് പരാതിക്കാധാരമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും സ്‌ക്കൂട്ടറില്‍ വരികയായിരുന്ന മോഹന്‍ദാസ്, ബസ് കാത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് സമീപം വാഹനം നിര്‍ത്തി പാന്റിന്റെ സിബ്ബ് താഴ്ത്തി നഗ്‌നത കാട്ടിയെന്നാണ് കേസ്. വിദ്യാര്‍ത്ഥിനികള്‍ ബഹളം വെച്ചപ്പോള്‍ ഇയാള്‍ സ്‌ക്കൂട്ടര്‍ ഓടിച്ചു പോയി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ സക്കൂട്ടറിന്റെ നമ്പര്‍ സഹിതം ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയത് മോഹന്‍ദാസാണെന്ന് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

No comments