Breaking News

പെരുമ്പടവ് ബി.വി.ജെ.എം. ഹയർസെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ് ബാസ്കറ്റ് ബോൾ അക്കാഡമി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾബാസ്കറ്റ് ബോൾ ടൂർണമെന്റ് ബി.വി. ജെ.എം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു


പെരുമ്പടവ് ബി.വി.ജെ.എം. ഹയർസെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ് ബാസ്കറ്റ് ബോൾ അക്കാഡമി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾബാസ്കറ്റ് ബോൾ ടൂർണമെന്റ് ബി.വി. ജെ.എം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സ്കൂൾ മാനേജർ റവ.ഡോ.മാണി മേൽ വെട്ടം ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രി. സഖറിയാസ് അബ്രാഹം, ഹെഡ്മാസ്റ്റർ ശ്രി. ജിജി എം.എ, കായിക പരിശീലകൻ ശ്രി. വിനോദ് അഗസ്റ്റ്യൻ, പി.റ്റി. എ പ്രസിഡന്റ് ശ്രീ. ഷാബു ആന്റണി, മാത്തുക്കുട്ടി ജോസ്, റീമോൻ, ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ പൊടിക്കളം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും പെരുമ്പടവ് ബി.വി.ജെ.എം ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ പൈസക്കരി ദേവമാതാ സ്കൂൾ ഒന്നാം സ്ഥാനവും പെരുമ്പടവ് ബി.വി.ജെ. എം ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയി കൾക്ക് ട്രോഫിയും മെഡലുകളും ക്യാഷ് പ്രൈസും വിതരണം ചെയ്തു.

No comments