Breaking News

കേബിൾടിവി രംഗത്തെ തൊഴിലാളികളുടെ സംഘടനയായ കേബിൾ വർക്കേഴ്സ് യൂണിയൻ കാസർകോട് ജില്ലാ കമ്മറ്റി രൂപീകരിച്ചു


കാഞ്ഞങ്ങാട്: കേബിൾടിവി വർക്കേഴ്സ് യൂണിയൻ കാസറഗോഡ് ജില്ലാ കമ്മറ്റി നിലവിൽ വന്നു. പ്രഥമ കൺവെൻഷൻ കാഞ്ഞങ്ങാട് ഹോട്ടൽ ലാൻഡ് മാർക്കിൽ വച്ച് നടന്നു.  കെ.എം.പി.യു  രക്ഷാധികാരി സുവീഷ്ബാബു ഉദ്ഘാടനം ചെയ്തു. വസന്തൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗം ഷാജി കോട്ടപ്പാറ അധ്യക്ഷനായി. നിഖിൽ മാണിക്കോത്ത് ചടങ്ങിന് നന്ദി പറഞ്ഞു.

കേബിൾ വർക്കേഴ്സ് യൂണിയൻ കാസറഗോഡ് ജില്ലക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സെക്രട്ടറി: വിനുപ്രശാന്ത്

പ്രസിഡന്റ് : രാജു ഒടയഞ്ചാൽ 

ട്രഷറർ: സജിത്ത് അരയി

ജോ. സെക്രട്ടറി: നിഖിൽ മാണിക്കോത്ത്

വൈ. പ്രസിഡന്റ്: രജീഷ് നീലേശ്വരം.

No comments