Breaking News

മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സെന്റ് മേരീസ് ഹൈസ്കൂൾ കടുമേനിയിൽ ചങ്ങാതിക്കൂട്ടം ദ്വിദിന ക്യാമ്പിന് തുടക്കമായി


കടുമേനി: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരപ്പ ബ്ലോക്കിലെ ഈസ്റ്റ് എളേരി പഞ്ചായത്ത് സെന്റ് മേരീസ് ഹൈസ്കൂൾ കടുമേനിയിൽ വച്ച് നടന്ന ചങ്ങാതിക്കൂട്ടം ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി നിർവഹിച്ചു. കേരള മഹിള സമഖ്യ സൊസൈറ്റി കാസർഗോഡ് ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി.അസീറ എൻ.പി സ്വാഗതമാശംസിച്ച ചടങ്ങിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജയിംസ് പന്തമാക്കൽ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ശ്രീ. ബാലകൃഷ്ണൻ ചടങ്ങിൽ മുഖ്യ അതിഥിയായി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഏഴാം വാർഡ്,കോളിത്തട്ട് സെറ്റിൽമെന്റിൽ താമസിക്കുന്ന ശാരീരിക പ്രയാസമനുഭവിക്കുന്ന മഹേഷ് ചന്ദ്രന് നിലേശ്വരം ചെറുവത്തൂരിലെ സ്പോർട്ടിംഗ് സ്പോർട്സ് & ആർട്സ്   ക്ലബ്, കണ്ണൻകൈ ടീം വീൽചെയർ സമ്മാനിച്ചു. സെറ്റിൽമെന്റിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗൽഭ പ്രതിഭകളെ  ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ട്രോഫി നൽകി അനുമോദിച്ചു.

   ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.അന്നമ്മ., ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി. മേഴ്സി. മാണി, ചിറ്റാരിക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ.മനു, ഭീമനടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ.ബാബു, കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീ. രത്നീഷ്,കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക് കോഡിനേറ്റർ ശ്രീമതി. കെ. വി.സ്വാതി, കടുമേനി സെന്റ് മേരീസ് സ്കൂൾ അധ്യാപിക ശ്രീമതി. സീമ. ജോഷി, നല്ലോം പുഴ പി എച്ച് സി മെഡിക്കൽ ഓഫീസർ ശ്രീമതി.ഡോ. സൂര്യ, പുളിങ്ങോം ഹോസ്പിറ്റൽ ഡെന്റിസ്റ് ശ്രീ. ഡോ. സി. കെ.സുബിൻ, സി ഡി എസ് ആനിമേറ്റർമാരായ ശ്രീ.ഭാസ്കരൻ, ശ്രീ.ടി.വി. രമേശൻ , മലവേട്ടുവ മഹാസഭ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.കെ. കുഞ്ഞിരാമൻ, പ്രൊമോട്ടർ ശ്രീമതി.ലക്ഷ്മി, ഊരുമൂപ്പൻമാരായ ശ്രീ. അനീഷ്, ശ്രീ. വി.കെ. ബിജോ, ശ്രീ.കെ.ആർ. രജീഷ്, മഹിള സമഖ്യ പ്രവർത്തകർ, ക്യാമ്പിന്റെ സംഘാടക സമിതി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.

 കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ റിസോഴ്സ് പേഴ്സൺ ശ്രീമതി. എ.അനീസ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

No comments