Breaking News

എളേരിത്തട്ട് ഇ.കെ നായനാർ സ്മാരക ഗവ. കോളേജ് യൂണിയൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗം സി.പി ഷിജു ഉദ്ഘാടനം ചെയ്തു


എളേരിത്തട്ട്: എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജ് യൂണിയൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ അംഗം സി.പി ഷിജു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഭാഗ്യ ഭാസ്കരൻ അധ്യക്ഷയായി. ഫൈൻ ആർട്സ് പ്രശസ്ത പുല്ലാംകുഴൽ കലാകാരൻ ജോൺസൺ പുഞ്ചക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ശാന്തികൃപ, ബിന്ദു മുരളീധരൻ, പ്രിൻസിപ്പൽ സോൾജി കെ തോമസ്, പിടിഎ വൈസ് പ്രസിഡന്റ്‌ ടി ജി ശശീന്ദ്രൻ,

യൂണിയൻ അഡ്വൈസർ പി കെ രതീഷ്, ഫൈൻ ആർട്സ് അഡ്വൈസർ സോജി സെബാസ്റ്റ്യൻ, സ്റ്റാഫ്‌ എഡിറ്റർ കെ പ്രകാശൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വൈശാഖ് എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി പി പി ശ്രീലക്ഷ്മി സ്വാഗതവും ഫൈൻ ആർട്സ് സെക്രട്ടറി നന്ദന പി എസ് നന്ദി പറഞ്ഞു

No comments