Breaking News

ജൈവകൃഷി പ്രോത്സാഹനത്തിന് സംസ്ഥാന സർക്കാരിൻ്റെ അവാർഡ് കാസർകോട് പാരാസൈറ്റ് ബ്രീഡിംങ്ങ് സ്റ്റേഷനിലെ പി.ഡി ദാസിന് അസി.കൃഷി ഓഫീസറായ ദാസ് വെസ്റ്റ്എളേരി നാട്ടക്കല്ല് സ്വദേശിയാണ്


വെള്ളരിക്കുണ്ട്: ജൈവകൃഷി പ്രോത്സാഹനത്തിന് മാതൃകാ പുരസ്കാരം നേടി  കാസറഗോഡ് പാരാ സൈറ്റ് ബ്രീഡിംങ് സ്റ്റേഷൻ. 

2012-13 സാമ്പത്തിക- വർഷത്തിലാണ് കാസറഗോഡ് ജില്ലയെ കേരളത്തിലെ ആദ്യ ജൈവ ജില്ലയായി സർക്കാർ പ്രഖ്യാപിച്ചത് രാസ കൃഷിയിൽ നിന്ന് പരിസ്ഥിതി സൗഹൃദ കൃഷിരീതിക്കായി ഉടനടി മാറാൻ ഉള്ള നയതീരുമാനമെടുത്തപ്പോൾ ഇതിനാവശ്യമായ ഉൽപാദന ഉപാധികളുടെ ലഭ്യത വലിയ വെല്ലുവിളിയായി മാറി

ജൈവ കൃഷിയിലുള്ള സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി ജീവാണുവളങ്ങൾ ലഭ്യമാക്കുന്നതിനും രോഗനിയന്ത്രണത്തിനും കീടനിയന്ത്രണത്തിനും ഉൽപന്നങ്ങൾ (സസ്യജന്യ ഉൽപ്പന്നങ്ങളുസൂഷ്മാണു ജന്യഉൽപനങ്ങളും) സാങ്കേതിക വിദ്യകൾ ലഭ്യമാണെങ്കിലും അത്തരം ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഒറ്റ സ്ഥാപനങ്ങൾ പോലും കൃഷി വകുപ്പിനു കീഴിൽ ഉണ്ടായിരുന്നില്ല. കാർഷിക കോളേജ് മാത്രമായിരുന്നു ഇത്തരം ഉൽപന്നങ്ങൾ കുറെ എങ്കിലും നിർമ്മിച്ചു വരുന്നത് മഞ്ചേശ്വരം കാറഡുക്ക പോലുള്ള പ്രദേശങ്ങളിൽ നിന്നുള്ള കർഷകർ പലപ്പോഴും ദൂരം കൂടുതൽ ആയതു കൊണ്ടു തന്നെ ഇത്തരം ഉൽപന്നങ്ങൾക്ക് സ്വകാര്യ സ്ഥാപനങ്ങളയാണ് ആശ്രയിച്ചിരുന്നത് ഈ ഒരു പ്രതിസന്ധി ഘട്ടത്തിലാണ് കാസറഗോഡ് സീഡ് ഫാമിനു കീഴിലുള്ള പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷൻ ഇത്തരം ഒരു ഉദ്യമത്തിന് മുതിരുന്നത്

2015ൽ ബയോ കൺട്രോൾ ലാബ് സജ്ജീകരിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുകയുണ്ടായി. ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ ഒരു വർഷത്തിലധികം വെറുതെ കിടന്നു, അതിനുള്ള കാരണം അന്നുണ്ടായിരുന്ന ജീവനക്കാർക്ക് സൂഷ്മാണു ജന്യ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിജ്ഞാനവും യോഗ്യത ഉണ്ടായിരുന്നില്ല എന്നതാണ്. 

ആന വാങ്ങി തോട്ടി ഇല്ലാത്ത അവസ്ഥ. 2016 ഒക്ടോബറിൽ  ജില്ലാ പഞ്ചായത്തിൻ്റെ താൽപര്യാർത്ഥം മൈക്രൊബയോളജിയിൽ യോഗ്യതയും പ്രാവീണ്യവും കണക്കിലെടുത്ത് നിർബന്ധപൂർവ്വം സ്ഥലം മാറ്റി നിയമിച്ചു ജില്ലയിൽ ആദ്യമായി 2015 പഞ്ചായത്തു തലത്തിൽ ട്രൈക്കോഡർമ പ്രൊഡക്ഷൻ ലാബ് സ്ഥാപിച്ച പരിചയും കോടോം ബേളൂരിനെ ആ വർഷം മികച്ച ജൈവ പഞ്ചായത്തായി മാറ്റാനും സാധിച്ചു എന്നുള്ളതായിരുന്നു ഇതിനുള്ള മാനദണ്ഡം

 

കേരളത്തിൽ വിവിധ ജില്ലകളിൽ 9 പി.ബി എസ്സു കളാണ് 1960 മുതൽ പ്രവർത്തിച്ചു വരുന്നത്.  തെങ്ങോലപ്പുഴുക്കൾക്ക് എതിരെയുള്ള എതിർ പ്രാണികളെ വളർത്തി വിതരണം ചെയ്യലായിരുന്നു ഇവയുടെ സ്ഥാപിതലക്ഷ്യം. 2016 വരെ ഈ പ്രവർത്തനങ്ങൾ ആണ് കാസഗോഡ് പി.ബി എസ്സും നടത്തിയിരുന്നത്. ആകെ ഉൽപാദിപ്പിച്ചിരുന്നത് ഒരു ഉൽപന്നം മാത്രം വളരെ നാമമാത്രമായ വിറ്റ് വരവ് (ആയിരം രൂപയിൽ താഴെ പ്രതിമാസം) 2022 ആകുമ്പോഴേയ്ക്കും കാലഘട്ടത്തിൻ്റെ ആവശ്യ തിരിച്ചറിഞ്ഞ് ജൈവ കൃഷിക്ക് അടിസ്ഥാനമായി 22 ഓളം ഉൽപന്നങ്ങൾ ദേശീയ കാർഷിക സ്ഥാപനങ്ങളിൽ നിന്നടക്കം സാങ്കേതിക വിദ്യകൾ സ്വീകരിച്ച് നിർമ്മിക്കാൻ

അസിസ്റ്റൻ്റ് കൃഷി ഓഫീസറായ പി.ഡി.ദാസിൻ്റെ നേതൃത്വത്തിനു സാധ്യമായി. ഇതിലൂടെ കർഷകരും സാങ്കേതിക വിദ്യയും തമ്മിലുള്ള അകലം ഇല്ലാതാക്കാൻ സാധിച്ചു. മൈക്രോബയോഇജിയിൽ ബിരുദാനന്തര ബിരുദധാരി ആയതു കൊണ്ടു തന്നെ സൂഷ്മാണു ജന്യ ഉൽപന്നങ്ങൾ കർഷകരിലേക്ക് എത്തിക്കാനും അവർക്ക് ആവശ്യമായ പരിശീലന പരിപാടികൾ ജില്ലയക്കകത്തും പുറത്തും നൽകി വരുന്നു. പഴയ കാല പ്രവർത്തനങ്ങളുടെ തനിയാവർത്തനമില്ലാതെ ജൈവകൃഷി കാലഘട്ടത്തിൻ്റെ അനിവാര്യതയാന്നെന്നുള്ള തിരിച്ചറിവിലൂടെ എല്ലാ ഉൽപാദന ഉപാധികളും ഒരു കുടക്കീഴിൽ കൊണ്ടു വന്നുള്ള പ്രവർത്തനങ്ങളി

ലൂടെയാണ് കാസറഗോഡ് പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷൻ മുൻ പോട്ടു പോകുന്നത്. പരിമിതമായ മനുഷ്യവിഭവശേഷിയിൽ പ്രവർത്തിച്ചു കൊണ്ട് ആയിരം രൂപ പോലും വിറ്റ് വരവില്ലാതിരുന്ന സ്ഥാപനത്തിന് വളരാൻ കഴിഞ്ഞു.

കർഷകർക്ക് ഗുണമേൻമ ഉറപ്പു വരുത്തി മികച്ച ഉൽപന്നങ്ങൾ നിർമ്മിച്ചു നൽകുന്നതിനു ഈ സ്ഥാപനം ദാസിൻ്റെ നേതൃത്വത്തിൽ അക്ഷീണ പരിശ്രമത്തിലാണ് ഇത്തരം ഒരു സ്ഥാപനം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് ജൈവ ജില്ലയായ കാസറഗോഡിൻ്റെ കാർഷിക മേഖലയുടെ ആവശ്യമാണ് ഇതിലൂടെ പൊതു സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും അതിൻ്റെ നേട്ടം കാർഷിക മേഖലയുടെ ഉയർച്ചയക്ക് മുതൽകൂട്ടാവുകയും ചെയ്യും. ഈ നേട്ടത്തിൽ മലയോരത്തിനും അഭിമാനിക്കാം. ഈ സ്ഥാപനത്തെ ഇന്ന് കാണുന്ന ഉയർച്ചയിലേക്ക് എത്തിച്ചത് അസിസൻ്റ് കൃഷി ഓഫീസറായ ദാസാണ്. 

വെസ്റ്റ്എളേരി നാട്ടക്കല്ല് സ്വദേശിയാണ് പി.ഡി ദാസ്. ഭാര്യ കാവ്യാ ദാസ്. മകൻ ധ്യാൻ ദാസ്.

No comments