Breaking News

കണ്ണൂർ ക്രൈം ബ്രാഞ്ചിലേക്ക് പ്രൊമോഷൻ ആയി പോകുന്ന അമ്പലത്തറ പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്പെക്ടർ മൈക്കിൾ സെബാസ്റ്റ്യന് യാത്രയയപ്പ് നൽകി


അമ്പലത്തറ: കണ്ണൂർ ക്രൈം ബ്രാഞ്ചിലേക്ക് പ്രൊമോഷൻ ആയി പോകുന്ന അമ്പലത്തറ പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്പെക്ടർ മൈക്കിൾ സെബാസ്റ്റ്യന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിൻ്റെ ഉദ്ഘാടനം ബേക്കൽ ഡി.വൈ .എസ് .പി സി.കെ .സുനിൽകുമാർ നിർവ്വഹിച്ചു. എസ്. ഐ മധുസൂദനൻ സ്വാഗത ഭാഷണം നടത്തി.സർക്കിൾ ഇൻസ്പെക്ടർ രജ്ഞിത്ത് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പോലീസ് അസോസിയേഷൻ ഭാരവാഹി ,ജയചന്ദ്രൻ, സബ്ബ് ഇൻസ്പെക്ടർമാരായ ബാബു തോമസ്, ദാമോധരൻ, അസിസ്റ്റൻറ് ഇൻസ്പെക്ടർ  സന്തോഷ്, സുബാഷ്, വിജേഷ് ,രതി. സി.കെ എന്നിവർ ആശംസകളറിയിച്ചു.എ. എസ് .ഐ സന്തോഷ് നന്ദി പ്രകാശിപ്പിച്ചു.

No comments