Breaking News

കാസർകോട് അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ മോഷ്ടിച്ച വാഹനങ്ങളും പോലീസ് കണ്ടെടുത്തു



കാസർകോട്: കുമ്പള സോങ്കൽ എന്ന സ്ഥലത്തുള്ള പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ബാലനാരായണ കുബൽ (52) യെശോദാ നഗർ. താനാ വെസ്റ്റ്. മഹാരാഷ്ട്ര എന്നയാളെ ആണ് കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെയും കുമ്പള ഇൻസ്‌പെക്ടർ പ്രമോദിന്റെയും നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പൂട്ടിയിട്ട വീട്ടിൽ നിന്നും മോഷണം പോയ ഫോർചുണർ  കാർ  മഹാരാഷ്ട്രയിൽ നിന്നും തന്ത്രപരമായ നീക്കത്തിലൂടെ പോലീസ് സംഘം കണ്ടെടുത്തു. തിരിച്ചറിയാതിരിക്കാനായി കാറിന്റെ നമ്പർ മോഷണ സംഘം മാറ്റിയിരുന്നു. കേസിൽ നേരത്തെ അറസ്റ്റ് ചെയ്ത ഉപ്പള സ്വദേശിയായ നിതിൻകുമാറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ബാലനാരായണൻ  അറസ്റ്റിൽ ആയതു അന്തർ സംസ്ഥാന കവർച്ച സംഘത്തിൽ ഉൾപ്പെട്ട 6 പേരായ ചന്ദ്രകാന്ത (42) വെസ്റ്റ്മുംബൈ മഹാരാഷ്ട്ര ,രക്ഷക് (26) ഉഡുപ്പി  കർണാടക, ആനന്ദ.(27) മാൻഡ്യ കർണാടക, അബ്ദുൽ ജലാൽ ഹിദായത്തുള്ള പാലാരിവട്ടം കൊച്ചി , നിതിൻ കുമാർ (48) ഭഗവതി ഗേറ്റ്, ഉപ്പള ,ബാലനാരായണൻ. താന വെസ്റ്റ്. മഹാരാഷ്ട്ര എന്നിവർ ചേർന്നാണ് കുമ്പളയിലെ പൂട്ടിയിട്ട വീട്ടിൽ നിന്നും കാറും വാച്ചും മറ്റുo കവർച്ച ചെയ്തത്. ഇതിൽ ചന്ദ്രകാന്ത, രക്ഷക്. ആനന്ദ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുൾ ജലാൽ. നിതിൻ എന്നിവരെ 9/3/22നാണു അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ കുമ്പള എസ്.ഐ രാജീവ്‌ കുമാർ. എസ് പി സി ഒ സുധീർ. കുമ്പള പോലീസ് സ്റ്റേഷനിലെ ചന്ദ്രശേഖരൻ മഞ്ചേശ്വർ പോലീസ് സ്റ്റേഷനിലെ കാസറഗോഡ് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് ആണ് അംഗങ്ങൾ ആയ ശിവകുമാർ. എസ്.ഗോകുല, സുഭാഷ് ചന്ദ്രൻ, ശ്രീരാജ് എന്നിവർ ഉണ്ടായിരുന്നു.കൂടാതെ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കാസറഗോഡ് സബ്ഡിഷനിൽ 3 വാഹന മോഷ്ടാക്കൾ അറസ്റ്റിൽ ആയിട്ടുണ്ട് ബദിയടുക്ക മാവിനാക്കട്ടെ എന്ന സ്ഥലത്ത് നിന്നും 13/3/22 തീയതി KL 14 AA 8144 നമ്പർ ബൈക്ക് മോഷ്ടിച്ച ലോകേഷ്സൂരം ബയൽ, ദീക്ഷിത്, കൊയ്‌പാടി എന്നിവരെ 2ദിവസത്തിനകം പോലീസ് പിടികൂടുകയും ബൈക്ക് കണ്ടെടുക്കുകയും ചെയ്തു.


അതുപോലെ കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ചൗകി ഏരിയൽ കോട്ട അമ്പലത്തിനു സമീപം പാർക്ക്‌ ചെയ്ത ഹോണ്ട ആക്റ്റീവ സ്കൂട്ടർ കളവ്  ചെയ്ത മൊയ്‌തീൻ ഷംസീർ ബദരിയാ നഗർ. മൊഗ്രാൽ എന്നയാളെ12/3/22തീയതി അറസ്റ്റ് ചെയ്യുകയും സ്കൂട്ടർ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ കവർച്ച നടത്തുന്ന സംഘങ്ങൾ ക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ച വരികയാനെന്നും മുഴുവൻ മോഷണ മുതലുകളും അത് വലിപ്പ ചെറുപ്പമില്ലാതെ സ്കൂട്ടർ ആയാലും ഫോർച്ചുണർ കാർ ആയാലും കണ്ടെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ പി എസ് അറിയിച്ചു














No comments