നർക്കിലക്കാട് ആശുപത്രിയ്ക്ക് അനുവദിച്ച ആംബുലൻസ് എം.രാജഗോപാലൻ എം.എൽ എ നാടിന് സമർപ്പിച്ചു
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്തിലെ നര്‍ക്കിലക്കാട് എഫ് എച്ച് സി ക്ക് അനുവദിച്ച ആംബുലൻസ് നാടിന് സമർപ്പിച്ചു. എം രാജഗോപാലന്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ആംബുലന്‍സ് എം.രാജഗോപാലൻ എം.എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് പി സി ഇസ്മായില്‍, ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ്, പഞ്ചായത്ത് അംഗങ്ങളായ കെ കെ തങ്കച്ചന്‍, ബിന്ദു മുരളീധരന്‍,മോളികുട്ടി പോള്‍, എസ്. ശബരീഷ്, കെ.ജനാർദ്ദനൻ, പി.ടി. ജോസഫ്, കെ.പി സഹദേവൻ, ടി.സി. രാമചന്ദ്രൻ, എ. ദുൽ കിഫിലി എന്നിവര്‍ സംബന്ധിച്ചു.
No comments