Breaking News

'60 വയസ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും നിരുപാധികം പെൻഷൻ നൽകണം': കേരള പ്രവാസി സംഘം ബളാൽ പഞ്ചായത്ത് കൺവെൻഷൻ ഇടത്തോട് നടന്നു


ഇടത്തോട്: ഉപാധികൾ ഏതുമില്ലാതെ 60 വയസ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ നൽകണമെന്ന് കേരള പ്രവാസി സംഘം ബളാൽ പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ പ്രവാസി പെൻഷൻ തുക 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും ്് കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു

എളേരി ഏരിയ കമ്മിറ്റിയംഗം സി. വി. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കേരള പ്രവാസി സംഘം കാസർഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ ഒ. നാരായണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.പി. പത്രോസും പ്രസിഡന്റ് കെ.പി. ദാമോദരനും അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. പുതിയ ഭാരവാഹികളായി ദാമോദരൻ കൊടക്കൽ (സെക്രട്ടറി), അജയൻ സി.വി. (പ്രസിഡണ്ട്), പി.സി. ഗംഗാധരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ദാമോദരൻ കൊടക്കൽ സ്വാഗതവും അജയൻ സി.വി. നന്ദിയും പറഞ്ഞു.

No comments