Breaking News

വെള്ളരിക്കുണ്ടിൽ ഒരുങ്ങുന്ന ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഓഫീസ് ഇന്ദിരാഭവന് എം.പി രാജ്മോഹൻ ഉണ്ണിത്താൻ തറക്കല്ലിട്ടു

വെള്ളരിക്കുണ്ട് :  ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിക്ക് വേണ്ടി  വെള്ളരിക്കുണ്ടിൽ  നിർമ്മിക്കുന്ന ഇന്ദിരാഭവന്റെ ശിലാസ്ഥാപനം കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു.

ബളാൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.

ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ്. ഡി. സി. സി. ജനറൽ സെക്രട്ടറിമാരായ ഹരീഷ് പി. നായർ. പി.വി സുരേഷ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാനജനറൽ സെക്രട്ടറി ജോമോൻ ജോസ്. ബാബു കോഹിനൂർ ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്,സി. രേഖ, മഹിളാ കോൺഗ്രസ്സ് നേതാവ് മീനാക്ഷി ബാലകൃഷ്ണൻ. എം. രാധാമണി. ടി. അബ്ദുൾഖാദർ, പി പത്മാവതി എന്നിവർ പ്രസംഗിച്ചു 

No comments