Breaking News

കെഎസ്ആർടിസി ബസിനുള്ളിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ


പെരുമണ്‍ , പനയം സ്വദേശിനിയായ വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല അപഹരിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ എഴുകോണ്‍ പോലീസ് അറസ്റ്റു ചെയ്തു.കെഎസ്ആര്‍ടിസി  ബസില്‍ കൊട്ടാരക്കരയില്‍ നിന്നും കുണ്ടറയിലേക്ക് യാത്ര ചെയ്തു വരവേ അമ്ബലത്തുംകാല ജംഗ്ഷനില്‍ എത്തിയ സമയം ആവലാതിക്കാരിയുടെ കഴുത്തില്‍ കിടന്ന ഉദ്ദേശം 2 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല അപഹരിച്ചു കടന്നുകളയാന്‍ ശ്രമിച്ച തമിഴ്‌നാട് തിരുനെല്‍വേലി കോവില്‍പെട്ടി രാജഗോപാല്‍ നഗറില്‍ മീനാക്ഷിയെ എഴുകോണ്‍ സിഐ ശിവപ്രകാശിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ അനീസ് , ഉണ്ണികൃഷ്ണപിള്ള , ജയപ്രകാശ് , എഎസ്‌ഐ അജിത് , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയ , അമ്ബിളി എന്നിവരടങ്ങിയ പോലീസ് സംഘം അറസ്‌റ് ചെയ്തു.

അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തില്‍ ഇവര്‍ കൊടുവള്ളി , കുന്നമംഗലം, മലപ്പുറം, താമരശേരി തുടങ്ങിയ വിവിധ സ്റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായി.

No comments